Wednesday, March 28, 2012

വാല്മീകിരാമായണം- പരിഭാഷ- വി. എം. ഗിരിജ

പ്രശസ്തകവി വി. എം. ഗിരിജ വാല്മീകിരാമായണം കാവ്യകേളിയെന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് കാവ്യം ഇവിടെ ചേര്‍ക്കുന്നതായിരിക്കും.



വാല്മീകി രാമായണം ബാലകാണ്ഡം പ്രഥമസര്‍ഗ്ഗം
ശ്ലോകം ഒന്ന്
... മൂലം
-----
तपःस्वाध्यायनिरतं तपस्वी वाग्विदां वरम् |
नारदं परिपप्रच्छ वाल्मीकिर्मुनिपुङ्गवम् || १||
പരിഭാഷ
------------
തപസ്വിയാകും വാല്മീകി
ചോദിച്ചൂ മുനിപുംഗവന്‍
സ്വാധ്യായവും വാക്കറിവു-
മുള്ളോന്‍ നാരദനോടിദം.

ശ്ലോകം- രണ്ട്
को न्वस्मिन्साम्प्रतं लोके गुणवान्कश्च वीर्यवान् |
... धर्मज्ञश्च कृतज्ञश्च सत्यवाक्यो दृढव्रतः || २||
പരിഭാഷ.
ഈ ലോകത്തിങ്കലാരുണ്ട്
ഗുണവാന്‍ ആരു വീര്യവാന്‍
ധര്‍മജ്ഞന്‍ സത്യവാക്കേവം
കൃതജ്ഞന്‍ അഴിയാവ്രതന്‍ .

ശ്ലോകം 3
മൂലം

चारित्रेण च को युक्तः सर्वभूतेषु को हितः |
... विद्वान्कः कः समर्थश्च कश्चैकप्रियदर्शनः || ३||

പരിഭാഷ
ജീവികള്‍ക്കിഷ്ടമായുള്ളോന്‍
നല്ല ശീലങ്ങളുള്ളവന്‍
വിദ്വാനാര്, സമര്ത്ഥന്‍ താന്‍
ആരൊരാള്‍ പ്രിയദര്‍ശനന്‍


ശ്ലോകം 4
മൂലം
आत्मवान्को जितक्रोधो मतिमान्कोऽनसूयकः |
कस्य बिभ्यति देवाश्च जातरोषस्य संयुगे || ४||
... പരിഭാഷ
ആത്മവാന്‍ ക്രോധമില്ലത്തോന്‍
അനസൂയന്‍ തിളങ്ങുവോന്‍
പോരില്‍ ചൊടിച്ചാല്‍ പേടിക്കു-
മാരെദ്ദേവകള്‍ പോലുമേ.


5 ശ്ലോകം
മൂലം.
एतदिच्छाम्यहं श्रोतुं परं कौतूहलं हि मे |
... महर्षे त्वं समर्थोऽसि ज्ञातुमेवंविधं नरम् || ५||

പരിഭാഷ.

ഇത് കേള്‍ക്കാന്‍ കൊതിക്കുന്നേ-
നേറെ കൌതുകമുണ്ട് മേ.
ഇവ്വിധം മര്‍ത്യനാരെന്ന-
തവിടേക്കറിവുള്ളതാം.


ശ്ലോകം 6

മൂലം
श्रुत्वा चैतत्त्रिलोकज्ञो वाल्मीकेर्नारदो वचः |
श्रूयतामिति चामन्त्र्य प्रहृष्टो वाक्यमब्रवीत् || ६||

പരിഭാഷ.
വാല്മികീവാക്ക് കേട്ടേവം
സന്തുഷ്ടന്‍ ചൊല്ലി നാരദന്‍
മൂലോകവുമറിഞ്ഞുള്ളോന്‍
കേള്‍ക്കൂ എന്ന് തുടങ്ങിനാന്‍



ശ്ലോകം 7
മൂലം

बहवो दुर्लभाश्चैव ये त्वया कीर्तिता गुणाः |
...

मुने वक्ष्याम्यहं बुद्ध्वा तैर्युक्तः श्रूयतां नरः || ७||

. പരിഭാഷ .

അങ്ങ് ചൊല്ലിയ സല്‍ഭാവ-

മുള്ളോരേറെക്കുറഞ്ഞിടും

മുനേ ചൊല്ലാം ബുദ്ധി തെളി-

ഞ്ഞവ്വണ്ണം നരനുണ്ടൊരാള്‍



ശ്ലോകം 8
മൂലം
-------
इक्ष्वाकुवंशप्रभवो रामो नाम जनैः श्रुतः |
नियतात्मा महावीर्यो द्युतिमान्धृतिमान्वशी || ८||
...

പരിഭാഷ
------------
പിറന്നി,ക്ഷ്വാകു വംശത്തില്‍
രാമനെന്നു പുകഴ്ന്നവന്‍
നിയതാത്മാവ്, ശോഭിപ്പോന്‍,
വീരന്‍, ധീരന്‍, പരം വശീ.



 ശ്ലോകം 9
മൂലം
बुद्धिमान्नीतिमान्वाग्मी श्रीमाञ्शत्रुनिबर्हणः |
विपुलांसो महाबाहुः कम्बुग्रीवो महाहनुः || ९||

...
പരിഭാഷ

ബുദ്ധിമാന്‍ നീതിമാന്‍ വാഗ്മീ
ശ്രീമാന്‍ കൊല് വോന്‍ രിപുക്കളെ
തോള്‍ പരപ്പന്‍ മഹാബാഹു
വെണ്‍ കഴുത്തുള്ള താടിയാന്‍.

മൂലം
 

ശ്ലോകം 10


महोरस्को महेष्वासो गूढजत्रुररिन्दमः |
आजानुबाहुः सुशिराः सुललाटः सुविक्रमः || १०||
...
വിരി നെഞ്ചുള്ള വില്ലാളി
ശത്രുക്കളെ അമര്‍ത്തുവോന്‍
തല നെറ്റിത്തടം നന്നോന്‍
വമ്പുള്ളോന്‍,കൈകള്‍ നീണ്ടവന്‍


മൂലം
ശ്ലോകം 11
समः समविभक्ताङ्गः स्निग्धवर्णः प्रतापवान् |
पीनवक्षा विशालाक्षो लक्ष्मीवाञ्शुभलक्षणः || ११||

മേനി നന്നായ് പകുത്തു ള്ളോന്‍
സ്നിഗ്ധ വര്‍ണന്‍ പ്രതാപവാന്‍
പരന്ന മാര്‍, വിടര്‍ക്കണ്ണും
ശ്രീയുമാര്‍ന്ന സുലക്ഷണന്‍.



ശ്ലോകം 12

മൂലം
...
धर्मज्ञः सत्यसन्धश्च प्रजानां च हिते रतः |
यशस्वी ज्ञानसम्पन्नः शुचिर्वश्यः समाधिमान् || १२||

പരിഭാഷ
ധര്‍മജ്ഞന്‍ സത്യസന്ധന്‍ താന്‍
ജനക്ഷേമത്തിലൂന്നിയോന്‍
മനസ്സടക്കമറിവും കീര്‍ത്തിയും
ചേര്‍ന്ന ശുദ്ധിമാന്‍




മൂലം
ശ്ലോകം 13
പ്രജാപതിസമ : ശ്രീമാന്‍ ധാതാ രിപുനിഷൂദന:
രക്ഷിതാ ജീവലോകസ്യ ധര്‍മസ്യ പരിരക്ഷിതാ.
പരിഭാഷ.
... ബ്ര ഹ്മാവെപ്പോലെ രക്ഷിപ്പോന്‍
ശത്രുക്കളെ യമര്‍ത്തുവോന്‍
ശ്രീയുള്ളോന്‍,ജീവലോകത്തേ,
ധര്‍മത്തേ രക്ഷ ചെയ്യുവോന്‍.



മൂലം
ശ്ലോകം 14

रक्षिता സ്വസ്യ धर्मस्य സ്വജനസ്യ ച रक्षिता |
वेदवेदाङ्गतत्त्वज्ञो धनुर्वेदे च निष्ठितः || १३||
...

പരിഭാഷ
സ്വ ധര്‍മം കാത്തു രക്ഷിപ്പോന്‍
സ്വജനത്തെയുമവ്വിധം
വേദ ശാസ്ത്രാര്‍ത്ഥമുള്‍ക്കൊണ്ടോന്‍
ധനുര്‍വേദത്തിലൂന്നിയോന്‍



ശ്ലോകം 15
മൂലം
सर्वशास्त्रार्थतत्त्वज्ञो स्मृतिमान्प्रतिभानवान् |
सर्वलोकप्रियः साधुरदीनात्मा विचक्षणः || १४||
പരിഭാഷ
...
എല്ലാ ശാസ്ത്രവുമുള്‍ക്കൊണ്ടോന്‍
ബുദ്ധിത്തെളിവുമോര്‍മയും
ഉള്ള വിദ്വാന്‍ പ്രസന്നന്‍ പി-
ന്നെല്ലാര്‍ക്കും പ്രിയനുത്തമന്‍



ശ്ലോകം 16

മൂലം
सर्वदाभिगतः सद्भिः समुद्र इव सिन्धुभिः |
आर्यः सर्वसमश्चैव सदैकप्रियदर्शनः || १५||
...

പരിഭാഷ

എപ്പോഴും നല്ലര്‍ തേടുന്നോന്‍
പുഴകള്‍ കടല്‍ പോലവേ.
ആര്യന്‍ സര്‍വ സമന്‍ പിന്നെ-
എപ്പഴും പ്രിയ ദര്‍ശനന്‍




പതിനേഴു
മൂലം
स च सर्वगुणोपेतः कौसल्यानन्दवर्धनः |
समुद्र इव गाम्भीर्ये धैर्येण हिमवानिव || १६||
പരിഭാഷ.
...
എല്ലാ ഗുണവുമുള്‍ചേര്‍ന്നോന്‍
കൌസല്യാനന്ദ വര്‍ധനന്‍
ഗാംഭീര്യത്തില്‍ സമുദ്രം പോല്‍
ധൈര്യത്തില്‍ ഹിമവല്‍ സമന്‍




ശ്ലോകം 18
മൂലം
... विष्णुना सदृशो वीर्ये सोमवत्प्रियदर्शनः |
कालाग्निसदृशः क्रोधे क्षमया पृथिवीसमः || १७||

പരിഭാഷ
വീര്യത്തില്‍ വിഷ്ണുവോടൊക്കും
ചന്ദ്രനെപോലെ സുന്ദരന്‍
കാലാഗ്നി തുല്യന്‍ ക്രോധത്തില്‍
ക്ഷമയില്‍ ഭൂമിയൊത്തവന്‍


ശ്ലോകം പത്തൊന്‍പത്
മൂലം
धनदेन समस्त्यागे सत्ये धर्म इवापरः |
... तमेवङ्गुणसम्पन्नं रामं सत्यपराक्रमम् || १८||


പരിഭാഷ
കുബേരനേപ്പോല്‍ ദാനത്തില്‍
സത്യത്തില്‍ ധര്‍മ രാജനാം
അവനെ, ഗ്ഗുണമേറുന്ന
സത്യവിക്രമ രാമനെ




ശ്ലോകം 20 മുതല്‍ 23 വരെ.
മൂലം
ज्येष्ठं श्रेष्ठगुणैर्युक्तं प्रियं दशरथः सुतम् |
...
പ്രകൃതിനാം ഹിതൈര്യുക്തം പ്രകൃതി പ്രിയകാമ്യയാ
यौवराज्येन संयोक्तुमैच्छत्प्रीत्या महीपतिः || १९||
तस्याभिषेकसम्भारान्दृष्ट्वा भार्याथ कैकयी |
पूर्वं दत्तवरा देवी वरमेनमयाचत |
विवासनं च रामस्य भरतस्याभिषेचनम् || २०||
പരിഭാഷ.
മികവാര്‍ന്ന ഗുണം ചേരു-
മവനേ മൂത്ത പുത്രനേ ;
പ്രജകള്‍ക്കിഷ്ടമായോനെ
പ്രജാപ്രിയത കൈ വരാന്‍
തന്നിഷ്ടനെ,ദശരഥ -
രാജാവന്നു തുനിഞ്ഞു പോല്‍
വാഴിപ്പാന്‍ യുവരാജാവായ്
ഇഷ്ടം കൊണ്ടന്നു മന്നവന്‍.
അവന്റെയഭിഷേകത്തി-
ന്നൊരുക്കം കണ്ടു കൈകയീ
വരം മുന്‍പേ ലഭിച്ചുള്ളോള്‍
ഭാര്യ, യാചിച്ചിതാ വരം.
രാമനെ ദൂരെയോടിക്കല്‍
ഭാരതന്നഭിഷേകവും.
മൂലത്തില്‍ മലയാളത്തില്‍ ചേര്‍ത്ത വരി ഇ രാമായണത്തില്‍ കാണുന്നില്ല.കുറെ ശ്ലോകങ്ങള്‍ ഒരുമിച്ച് അന്വയിക്കണം. തിങ്കളാഴ്ച ഞാന്‍ യാത്രയിലായിരുന്നു.ഇന്നലെ നെറ്റ് ഉണ്ടായിരുന്നില്ല.അതാ രണ്ടു ദിവസം പരിഭാഷ ഇടാതിരുന്നെ.ക്ഷമിക്കണേ


sloka 24
മൂലം
स सत्यवचनाद्राजा धर्मपाशेन संयतः |
विवासयामास सुतं रामं दशरथः प्रियम् ||
പരിഭാഷ.
... ധര്‍മക്കയറിനാല്‍ സത്യ-
മൊഴിയാല്‍ കെട്ടു പെട്ടവന്‍
പറഞ്ഞയച്ചൂ രാജാവ്
രാമനെ പ്രിയപുത്രനെ.



ശ്ലോകം- 25
स जगाम वनं वीरः प्रतिज्ञामनुपालयन् |
पितुर्वचननिर्देशात्कैकेय्याः प्रियकारणात् || २२||
കൈകേയി ക്കിഷ്ടമാവാനായ്
... അച്ഛന്‍ ചൊല്ലാലെ യാജ്ഞയാല്‍
പ്രതിജ്ഞ നിറവേറ്റിപ്പോ-
യാ രാമന്‍ കാട്ടില്‍ വീര്യവാന്‍

ശ്ലോകം 26 മുതല്‍ 30 വരെ
...

ഇ രാമായണത്തില്‍ ഇല്ലാത്ത വരികള്‍ ആണ് ഞാന്‍ മലയാള ലിപിയില്‍ ചേര്‍ത്തിരിക്കുന്നത്.
तं व्रजन्तं प्रियो भ्राता
लक्ष्मणोऽनुजगाम ह |
स्नेहाद्विनयसम्पन्नः
सुमित्रानन्दवर्धनः || २३||
ഭ്രാതരം ദയിതോ ഭ്രാതു:
സൌഭ്രത്രമനു ദര്‍ശയന്‍
രാമസ്യ ദയിതാ ഭാര്യാ
നിത്യം പ്രാണസമാ ഹിതാ
ജനകസ്യ കുലേ ജാതാ
ദേവമായേവ നിര്‍മിതാ
सर्वलक्षणसम्पन्ना
नारीणामुत्तमा वधूः |
सीताप्यनुगता रामं
शशिनं रोहिणी यथा || २४||
पौरैरनुगतो दूरं
पित्रा दशरथेन च |
പരിഭാഷ.
രാമന്നു പ്രിയമുള്ളോനാ
ലക്ഷ്മണന്‍ വിനയാന്വിതന്‍
ഭ്രാതാവിനെ ,പിന്തുടര്‍ന്നൂ
സുമിത്രാനന്ദ വര്‍ധനന്‍ ,
പോകവേ കാട്ടിലെക്കുള്ളില്‍
സ്നേഹ സോദര്യ വായ്പ്പിനാല്‍ ;
രാമന്നു പ്രിയമേറുന്ന
പ്രാണനടൊത്ത വല്ലഭ
ദേവമായയിലുണ്ടായ
പോലെ സര്‍വാംഗ സുന്ദരി
സ്ത്രീ രത്നം സീതയും പോയീ
കൂടേ ജനകപുത്രിയാ ള്‍
ചന്ദ്രന്‍ പോകുന്ന ദിക്കെല്ലാം
ഭാര്യ രോഹിണി പോലവേ
കുറച്ചു ദൂരം പൌരന്മാര്‍
പിതാവും പിന്‍ തുടര്‍ന്നു പോല്‍.



ശ്ലോകം 31
മൂലം
शृङ्गवेरपुरे सूतं
गङ्गाकूले व्यसर्जयत् ||
ഗുഹമാസാദ്യ ധര്‍മാത്മാ
... നിഷാദാധിപതിം പ്രിയം .
പരിഭാഷ
ധര്‍മിഷ്ഠന്‍ ശ്രുംഗവേരത്തില്‍
ഗംഗാതീര്തില്‍ സൂതനെ
വിട്ടിഷ്ടനാം നിഷാദേശന്‍
ഗുഹന്നരികിലത്തിനാന്‍ .

ശ്ലോകം 32


മൂലം


ते वनेन वनं गत्वा
...
नदीस्तीर्त्वा बहूदकाः |
चित्रकूटमनुप्राप्

भरद्वाजस्य शासनात् || २६||

പരിഭാഷ

നീര്‍ പൊങ്ങും നദികള്‍ താണ്ടി-

യുള്‍ക്കാടുകള്‍ കടന്നവര്‍

ചിത്രകൂടത്തില്‍ എത്തിപ്പോയ്

ഭാരദ്വാജാജ്ഞ പോലവേ.


33
रम्यमावसथं कृत्वा रममाणा वने त्रयः |
देवगन्धर्वसङ्काशास्तत्र ते न्यवसन्सुखम् || २७||

ദേവ ഗന്ധര്‍ വരോടൊക്കു-

...
മവര്‍ പാര്‍ത്തവിടെസ്സുഖം !

രമ്യമാകും കുടില്‍ തീര്‍ത്തു

മൂവരും കൂടി മേളമായ്
.



ശ്ലോകം 34

മൂലം
चित्रकूटं गते रामे पुत्रशोकातुरस्तदा |
राजा दशरथः स्वर्गं जगाम विलपन्सुतम् || २८||
...
പരിഭാഷ
രാമന്‍ പോയ്‌ ചിത്രകൂടത്തി-
ലെന്നാറെ,ദശരഥന്‍ ,മകന്‍
പോയ ദുഃഖം പൊറാഞ്ഞേറെ-
ക്കരഞ്ഞും പൂകി സ്വര്‍ഗ്ഗവും
.



slokam 35
മൂലം
गते तु तस्मिन्भरतो वसिष्ठप्रमुखैर्द्विजैः |
नियुज्यमानो राज्याय नैच्छद्राज्यं महाबलः |
പരിഭാഷ
...
അവന്‍ കാട്ടിന്നു പോയപ്പോള്‍
വസിഷ്ഠ പ്രമുഖര്‍ ദ്വിജര്‍
രാജാവാകാന്‍ ചൊന്നവാറും
ഭരതന്നാശയില്ലഹോ .


36
മൂലം
स जगाम वनं वीरो
रामपादप्रसादकः
ഗത്വാ തു സ മഹാത്മാനം
രാമം സത്യപരാക്രമം .
...
പരിഭാഷ
വീരന്‍ പോയീ കാട്ടിലേക്ക്
കാല്‍ കുംപിട്ടിട്ടു രാമനെ
പ്രസാദിപ്പിക്കുവാന്‍ സത്യ-
പരാക്രമ മഹാത്മനെ.

37 & 38

മൂലം
രാമോപി പരമോദാര
സുമുഖ സുമഹായശാ
ന ചേ ച്ഛദ് പിതുരാദേശാദ്
രാജ്യം രാമോ മഹാബല :
...

पादुके चास्य राज्याय न्यासं दत्त्वा पुनः पुनः |
निवर्तयामास ततो भरतं भरताग्रजः || ३०||
പരിഭാഷ

ദയാവാന്‍ സുമുഖന്‍ രാമന്‍
പുകളാര്‍ന്നുള്ള ശക്തിമാന്‍
അച്ഛന്റെ യാജ്ഞയാല്‍ രാജ്യം
കൊതിച്ചീലങ്ങ് ,പിന്നെയും
പിന്നെയും തമ്പിയെ പോകെ -
ന്നയചൂ ,തന്റെ പാദുകം ,
കൊടുത്തിട്ടാ രാജ്യം ന്യാസ-
മായിപ്പാലിച്ചു പോറ്റിടാന്‍


slokam 39
മൂലം
स काममनवाप्यैव रामपादावुपस्पृशन् |
नन्दिग्रामेऽकरोद्राज्यं रामागमनकाङ्क्षया || ३१||

...
പരിഭാഷ.
മോഹം സാധിച്ചിടാഞ്ഞിട്ടും
രാമ പാദം വണങ്ങിയോന്‍
രാമന്റെ വരവും കാത്തു
നന്ദിഗ്രാമത്തില്‍ വാഴ്കയായ്

ശ്ലോകം 40 രണ്ടു വരി
മൂലം
...
ഗതേ തു ഭരതേ ശ്രീമാന്‍
സത്യസന്ധോ ജിതെന്ദ്രിയ :
രാമസ്തു പുനരാലക്ഷ്യ
നാഗരസ്യ ജനസ്യ ച
തത്രാഗമനമെകാഗ്രൊ
ദണ്ഡകാന്‍ പ്രവിവേശ ഹ.
പരിഭാഷ.
ഭരതന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍
സത്യസന്ധന്‍ ജിതെന്ദ്രിയന്‍
ശ്രീമാന്‍ രാമന്‍ കണ്ടറിഞ്ഞൂ
"വരും നഗര വാസികള്‍"
അതിനാല്‍ തന്നെ എകാഗ്രന്‍
പോയീ ദണ്ഡകമാം വനം.



ശ്ലോകം 41
മൂലം
പ്രവിശ്യ തു മഹാരണ്യം
രാമോ രാജീവലോചന
വിരാധം രാക്ഷസം ഹത്വാ
ശരഭംഗം ദദര്‍ശ ഹ.
പരിഭാഷ.

താമരക്കണ്ണനാം രാമന്‍
കൊടും കാട്ടില്‍ കടന്നുടന്‍
കൊന്നൂ വിരാധനെപ്പിന്നെ -
ക്കണ്ടല്ലോ ശരഭംഗനെ.


 



42.
മൂലം
സുതീ ക്ഷ് ണം ചാപ്യഗസ്ത്യം ച
അഗസ്ത്യഭ്രാതരം തഥാ
അഗസ്ത്യവച്ചനാച്ചൈവ
ജഗ്രാഹൈന്ദ്രം ശരാസനം.
...
പരിഭാഷ,
കണ്ടൂ സുതീ ക്ഷ് ണനെ പ്പിന്നെ -
ത്തംപിയോടൊത്തഗസ്ത്യനെ
അഗസ്ത്യ മൊഴിയാല്‍ രാമന്‍
വാങ്ങീതൈന്ദ്ര മഹാധനു.

slokas43,44,45,46

മൂലം
ഖഡ്ഗം ച പരമപ്രീത-
സ്തുണീ ചാക്ഷയ സായകൌ .
...
വസതസ്തസ്യ രാമസ്യ
വനെ വന ചരൈ സഹ
ഋഷയോ അഭ്യാഗമന്‍ സര്‍വേ
വധായാസുര രക്ഷസാം.

പ്രതിഞാതശ്ച രാമേണ
വധ സംയതി രക്ഷസാം
ഋഷീണാമഗ്നികല്പാനാം
ദ ണ്ഡകാരണ്യ വാസിനാം
തേന തത്രൈവ വസതാം
ജനസ്ഥാന നിവാസിനീ
വിരൂപിതാ ശൂര്‍പ്പ ണഖാ
രാക്ഷസീ കാമ രൂപിണീ
പരിഭാഷ

ഏറ്റം സന്തുഷടനായ് വാളു-
മമ്പുതീരാത്ത തുണിയും
വാങ്ങി ക്കാട്ടാളരും ചേര്‍ന്ന്
കാട്ടില്‍ വാഴുന്ന രാമനെ
കാണാനായെത്തി മുനിമാര്‍
സര്‍വരും ചേര്‍ന്നവന്‍ തദാ
പ്രതിജ്ഞ ചെയ്തു 'ഞാന്‍ കൊല്ലാം
രക്ഷോസുര ഗണത്തിനെ"
തീയോടോക്കുന്ന മുനിമാര്‍
ദ ണ്ഡകാരണ്യ വാസികള്‍ ;
രാക്ഷസക്കുരുതിക്കായി -
ട്ടവര്‍ക്ക് വാക്ക് നല്കിനാര്‍.
രാക്ഷസ സ്ത്രീ ശൂര്‍പ്പ ണഖാ
ജനസ്ഥാന നിവാസിനീ
കാമരൂപിണി ,വൈരൂപ്യ -
മാര്‍ന്നൂ രാമേണ ദ ണ്ഡകേ

slokas 47,48,49,50

मूलं

ततः शूर्पणखावाक्यादुद्युक्तान्सर्वराक्षसान्
...
खरं त्रिशिरसं चैव दूषणं चैव राक्षसं

निजघान रणे रामस्तेषां चैव पदानुगान्
वने थास्मिन निवसथा जनस्थान निवासिनां

रक्षसां निहतान्यासन्सहस्राणि चतुर्दश

ततो ज्ञातिवधं श्रुत्वा रावणः क्रोधमूर्छितः
सहायं वरयामास मारीचं नाम राक्षसं
वार्यमाणः सुबहुशो मारीचेन स रावणः
പരിഭാഷ.
പിന്നെ ശൂര്‍പ്പനഖാ വാക്കാല്‍
വന്നെത്തീ ഖരദൂഷ ണര്‍
ത്രിശിരസ്സും രാക്ഷസന്മാര്‍
പോരിന്നായിട്ട് സോദരര്‍
അക്കാട്ടില്‍ താമസിക്കുന്ന
രാമന്‍ കൂട്ടരൊടൊത്തുടന്‍
കൊന്നൂ ജനസ്ഥാനവാസി
രാക്ഷസന്മാരെ സംഗരെ ;
പതിനാലായിരം വേറെ
രാക്ഷസന്മാരുമോര്‍മ്മയായ് .
ബന്ധുക്കൊലകള്‍ കേട്ടെ റ്റം
ക്രുദ്ധ നായൊരു രാവണന്‍
മാരീചനാം രാക്ഷസന്റെ
സഹായം തേടിയെങ്കിലും
മാരീചനാല്‍ പല കുറി
തടയപ്പെട്ടു രാവണന്‍.

 

മൂലം 51


अनादृत्य तु तद्वाक्यं रावणः कालचोदितः |


जगाम सहमरीचस्तस्याश्रमपदं तदा || ४१||
...
तेन मायाविना दूरमपवाह्य नृपात्मजौ |
जहार भार्यां रामस्य गृध्रं हत्वा जटायुषम् || ४२||

പരിഭാഷ.

അവ്വാക്യം സാരമാക്കീലാ

രാവണന്‍ കാലചോദിതന്‍.

രാമന്റെയാശ്രമം നോക്കി -

പ്പോയീ മാരീചനൊത്തവന്‍.

രാജാത്മജരെ മായാവി

ദൂരെ മാറ്റീട്ട് സീതയെ -

ക്കൊണ്ടുപോയീ ഗൃധ്രനാകും

ജടായുസ്സെ വധിച്ചഹോ.




പ്രിയരേ ശ്ലോകം 40 രണ്ടു വരി
ഇത് മിനിഞാന്ന്‍ ഇട്ടതിന്റെ ഒരു പുതിയ പതിപ്പാണ്‌.നഗരസ്യ എന്നാണ് അന്ന് എടുത്ത്.നാഗരസ്യ ജനസ്യ എന്നാണ് ശരിക്കും മൂലത്തില്‍.



ശ്ലോകം 52,53,54,55,൫൬

ശ്ലോകം 52

तेन मायाविना दूरमपवाह्य नृपात्मजौ |
...
जहार भार्यां रामस्य गृध्रं हत्वा जटायुषम् || ४२||

പരിഭാഷ.



ആ മായാവിയകറ്റീട്ട്

ദൂരെയ്ക്കാ രാജപുത്രരെ

ഗൃധ്രന്‍ ജടായുവേ കൊന്ന്‌

കൊണ്ട് പോയ്‌ രാമഭാര്യയെ.

53
गृध्रं च निहतं दृष्ट्वा हृतां श्रुत्वा च मैथिलीम् |

राघवः शोकसन्तप्तो विललापाकुलेन्द्रियः || ४३||

ഗൃധ്രന്‍ മരിച്ചതായ് കണ്ടും
കേട്ട് സീതാപഹാരവും
ശോകത്തിലുരുകും രാമന്‍
മെയ്‌ തളര്‍ന്ന്‍ കരഞ്ഞു ഹാ.
54
ततस्तेनैव शोकेन गृध्रं दग्ध्वा जटायुषम् |

मार्गमाणो वने सीतां राक्षसं सन्ददर्श ह || ४४||

ആ ദു:ഖത്തിലുഴന്നാലും

ദഹിപ്പിച്ചൂജടായുവേ

വനത്തില്‍ സീതയേതേടി-

നടക്കെ കണ്ടു രാക്ഷസം.

55

कबन्धं नाम रूपेण विकृतं घोरदर्शनम् |
तं निहत्य महाबाहुर्ददाह स्वर्गतश्च सः || ४५||

പരിഭാഷ.ശ്ലോകം 55

പേര്‍ കബന്ധന്‍ ഘോരരൂപി -

യവനെ കൊന്നു രാഘവന്‍ ,

ദഹിപ്പിചൂ ;സ്വര്‍ഗമാര്‍ഗ-

മുയര്‍ന്നിതവനും തദാ

ശ്ലോകം 56

स चास्य कथयामास शबरीं धर्मचारिणीम् |
श्रमणीं धर्मनिपुणामभिगच्छेति राघव |
सोऽभ्यगच्छन्महातेजाः शबरीं शत्रुसूदनः || ४६||

56

പറഞ്ഞൂ 'നീ തിരഞ്ഞാലും

ധര്‍മ്മ രൂപിണി യോഗിനീം

ശബരീദേവിയെ'എന്ന്‍

തിരഞ്ഞൂ കണ്ടു രാഘവന്‍.

sloka 57
शबर्या पूजितः सम्यग्रामो दशरथात्मजः |
पम्पातीरे हनुमता सङ्गतो वानरेण ह || ४७||
രാമന്‍ ശബരിയാല്‍ വേണ്ടും
പോലെ പൂജകളേറ്റുടന്‍
ഹനൂമാനെ കണ്ടു മുട്ടീ
പമ്പയാറിന്‍ കരയ്ക്കഹോ.
 
 
ततः प्रीतमनास्तेन विश्वस्तः स महाकपिः |
किष्किन्धां रामसहितो जगाम च गुहां तदा || ५३||

അതിനാല്‍ തുഷ്ടനായ് വിശ്വ -

... സിക്കയും ചെയ്തു വന്‍ കപി ,

കിഷ്ക്കിന്ധയില്‍ തന്‍ ഗുഹയില്‍

ചെന്നൂ രാമനോടത്തവന്‍ .

ततोऽगर्जद्धरिवरः सुग्रीवो हेमपिङ्गलः |
तेन नादेन महता निर्जगाम हरीश्वरः || ५४||

പൊന്ചെമ്പിന്‍ നിറമുള്ളോനാം

സുഗ്രീവന്‍ വാനരോത്തമന്‍

ഗര്ജ്ജിച്ചൂ ഗര്‍ജ്ജനം കേട്ടു

വന്നൂ ബാലി ഹരീശ്വരന്‍.

अनुमान्य तदा थारां सुग्रीवेन समागथ :

निजघान च थथ्रैवं शरेणैकेन राघव :

താരയെ സാന്ത്വനം ചെയ്ത്

ചേര്‍ന്നൂ സുഗ്രീവനോടവന്‍

കൊന്നല്ലോ രാഘവന്‍ വേഗാ-

ലൊറ്റയംപാലെ ബാലിയെ

ततः सुग्रीववचनाद्धत्वा वालिनमाहवे |
सुग्रीवमेव तद्राज्ये राघवः प्रत्यपादयत् || ५५||

സുഗ്രീവന്‍ ചൊല്ല് കേട്ടിട്ട്

യുദ്ധത്തില്‍ കൊന്നു ബാലിയേ

രാജാവാക്കീട്ട് വാഴിച്ചൂ

സുഗ്രീവന്‍ തന്നെയഞ്ജസാ .

स च सर्वान्समानीय वानरान्वानरर्षभः |
दिशः प्रस्थापयामास दिदृक्षुर्जनकात्मजाम् || ५६||

സുഗ്രീവനോ കുരങ്ങന്മാര്‍

സര്‍വരെയും വരുത്തി ഹാ

സീതയെങ്ങേന്ന്‍ കണ്ടീടാ -

നെല്ലാടത്തുമയച്ചുതേ.



ശ്ലോകം 58
മൂലം
हनुमद्वचनाच्चैव सुग्रीवेण समागतः |
सुग्रीवाय च तत्सर्वं शंसद्रामो महाबलः || ४८||
പരിഭാഷ
... ഹനുമാന്‍ ചൊല്ലിനാല്‍ തന്നെ
ചേര്‍ന്നൂ സുഗ്രീവനോടുടന്‍
ചൊല്ലീ മഹാബലന്‍പിന്നെ
സുഗ്രീവന്നോടു സര്‍വവും .

slokam 59

മൂലം

आदिथस्थाद यधा वृत्तं सीथायास्च विशेषथ
...
सुग्रीवश्चापि थथ्सर्वं श्रुथ्वा रामस्य वानर
പരിഭാഷ
ചൊല്ലിയാദ്യം മുതല്ക്കെല്ലാം
സീതയെപ്പറ്റി വേറെയും .
അതെല്ലാം കേട്ട് സുഗ്രീവന്‍
വാനരന്‍ ചെയ്തു സഖ്യവും .



slokam 60

चकार सख्यं रामेण प्रीथस्चैवाग्निसाक्षिकं.

ततो वानरराजेन वैरानुकथनं प्रति |
... slokam 61

रामायावेदितं सर्वं प्रणयाद्दुःखितेन च |
वालिनश्च बलं तत्र कथयामास वानरः ||

slokam 62

प्रतिज्ञातं च रामेण तदा वालिवधं प्रति |

सुग्रीवः शङ्कितश्चासीन्नित्यं वीर्येण राघवे ||

slokam 63

राघवः प्रत्ययार्थं तु दुन्दुभेः कायमुत्तमम् |
पादाङ्गुष्ठेन चिक्षेप सम्पूर्णं दशयोजनम् ||

slokam 64

बिभेद च पुनः सालान्सप्तैकेन महेषुणा |
गिरिं रसातलं चैव जनयन्प्रत्ययं तदा ||

പരിഭാഷ.

സന്തുഷ്ടന്‍ രാമനായ് സഖ്യം

ചെയ്തൂ പിന്നഗ്നി സാക്ഷികം.

പിന്നെ വാനരരാജാവായ്

വൈരമുണ്ടായതപ്പടി

പറഞ്ഞൂ രാമനോടപ്പോള്‍

സ്നേഹിച്ചും പിന്നെ മാഴ്കിയും .

ബാലിയെക്കൊന്നിടാമെന്നു

സത്യം ചെയ്തിതു രാമനും.

വാനരന്‍ ചൊല്ലി പിന്നീട്

ബാലി തന്‍ ബലമൊക്കെയും,

സുഗ്രീവന്നോ ശങ്കയെന്നും

രാമന്‍ വീര്യത്തിലൊക്കുമോ?

രാമന്നുറപ്പിനായ്‌ കാട്ടീ

സുഗ്രീവന്‍ പിന്നെയുത്തമം

ദുന്ദുഭീ കായമേതാണ്ട്

തുല്യം വന്‍ മലയോടത്.

രാമന്‍ മഹാബാഹുവപ്പോള്‍

ചിരിച്ചും കൊണ്ട് തട്ടിനാന്‍

കാലിന്‍ ചെറുവിരല്‍ കൊണ്ട്

നൂറു യോജന ദൂരവേ.

ഒരൊറ്റയമ്പിനാല്‍ തന്നെ

മുറിചൂ സപ്തസാലവും

അത് പര്‍വതപാതാളം

തൊട്ടപ്പോള്‍ വിശ്വസിച്ചവന്‍


65
ततः प्रीतमनास्तेन विश्वस्तः स महाकपिः |
किष्किन्धां रामसहितो जगाम च गुहां तदा || ५३||

അതിനാല്‍ തുഷ്ടനായ് വിശ്വ -

... സിക്കയും ചെയ്തു വന്‍ കപി ,

കിഷ്ക്കിന്ധയില്‍ തന്‍ ഗുഹയില്‍

ചെന്നൂ രാമനോടത്തവന്‍ .
66
ततोऽगर्जद्धरिवरः सुग्रीवो हेमपिङ्गलः |
तेन नादेन महता निर्जगाम हरीश्वरः || ५४||

പൊന്ചെമ്പിന്‍ നിറമുള്ളോനാം

സുഗ്രീവന്‍ വാനരോത്തമന്‍

ഗര്ജ്ജിച്ചൂ ഗര്‍ജ്ജനം കേട്ടു

വന്നൂ ബാലി ഹരീശ്വരന്‍
67


अनुमान्य तदा थारां सुग्रीवेन समागथ :

निजघान च थथ्रैवं शरेणैकेन राघव :

താരയെ സാന്ത്വനം ചെയ്ത്

ചേര്‍ന്നൂ സുഗ്രീവനോടവന്‍

കൊന്നല്ലോ രാഘവന്‍ വേഗാ-

ലൊറ്റയംപാലെ ബാലിയെ
68

ततः सुग्रीववचनाद्धत्वा वालिनमाहवे |
सुग्रीवमेव तद्राज्ये राघवः प्रत्यपादयत् || ५५||

സുഗ്രീവന്‍ ചൊല്ല് കേട്ടിട്ട്

യുദ്ധത്തില്‍ കൊന്നു ബാലിയേ

രാജാവാക്കീട്ട് വാഴിച്ചൂ

സുഗ്രീവന്‍ തന്നെയഞ്ജസാ .
69
स च सर्वान्समानीय वानरान्वानरर्षभः |
दिशः प्रस्थापयामास दिदृक्षुर्जनकात्मजाम् || ५६||

സുഗ്രീവനോ കുരങ്ങന്മാര്‍

സര്‍വരെയും വരുത്തി ഹാ

സീതയെങ്ങേന്ന്‍ കണ്ടീടാ -

നെല്ലാടത്തുമയച്ചുതേ.

sloka 70

ततो गृध्रस्य वचनात्सम्पातेर्हनुमान्बली |
शतयोजनविस्तीर्णं पुप्लुवे लवणार्णवम् || ५७||

...
ബലവാനായ ഹനുമാന്‍

കടന്നൂ ലവണാര്‍ണവം

നൂറു യോജന വിസ്തീര്‍ണം
സംപാതിയുടെ വാക്കിനാല്‍.

slokam 71

तत्र लङ्कां समासाद्य पुरीं रावणपालिताम् |
ददर्श सीतां ध्यायन्तीमशोकवनिकां गताम् ||

രാവണന്‍ കാത്തിടും ലങ്കാ

പുരി പൂകീട്ടു മാരുതി

സീതയെക്കണ്ട,ശോകത്തിന്‍

ചോട്ടില്‍ ധ്യാനിച്ചിടും പടി.

slokam 72

निवेदयित्वाभिज्ञानं प्रवृत्तिं च निवेद्य च |
समाश्वास्य च वैदेहीं मर्दयामास तोरणम् ||

അടയാളം കാഴ്ച വെച്ചു

വിവരം ചൊന്നിതായവന്‍

സീതയേയാശ്വസിപ്പിച്ചൂ

നശിപ്പിച്ചൂ കവാടവും.

slokam 73

पञ्च सेनाग्रगान्हत्वा सप्त मन्त्रिसुतानपि |

शूरमक्षं च निष्पिष्य ग्रहणं समुपागमत् ||

അഞ്ചു സേനാ പതികളെ -

യേഴു മന്ത്രികുമാരരെ
അക്ഷനെയും തകര്‍തിട്ടെ

ബന്ധിക്കാന്‍ സമ്മതിച്ചവന്‍








sloka74

अस्त्रेणोन्मुहमात्मानं ज्ञात्वा पैतामहाद्वरात् |
मर्षयन्राक्षसान्वीरो यन्त्रिणस्तान्यदृच्छया ||

...
ബ്രഹ്മാവിന്റെ വരത്താലെ

-യസ്ത്രബന്ധമറുത്തവന്‍

ദ്രോഹിക്കും രാക്ഷസന്മാരെ -

പ്പൊറുത്തൂ വീരനപ്പോഴേ.

sloka 75

ततो दग्ध्वा पुरीं लङ्कामृते सीतां च मैथिलीम् |

रामाय प्रियमाख्यातुं पुनरायान्महाकपिः ||

സീതയല്ലാതെയാ ലങ്ക

സര്‍വം ചുട്ടു പൊടിച്ചവന്‍

രാമനോട് പ്രിയം ചൊല്ലാനെ-

ത്തീ വീണ്ടും മഹാകപി.



sloka 76
सोऽभिगम्य महात्मानं कृत्वा रामं प्रदक्षिणम् |
न्यवेदयदमेयात्मा दृष्टा सीतेति तत्त्वतः ||
മഹാനാം രാമനേ ചെന്ന്
വലം വെച്ചിട്ട് വാനരന്‍
അമേയാത്മാവ് ചൊല്ലീ താന്‍
സീതയെ കണ്ടതൊക്കെയും .

77
ततः सुग्रीवसहितो गत्वा तीरं महोदधेः |
समुद्रं क्षोभयामास शरैरादित्यसंनिभैः | |

പിന്നെ സുഗ്രീവനോടോത്തു
കടല്‍ത്തീരത്ത്‌ ചെന്നവന്‍
കടഞ്ഞൂ കടലാദിത്യന്‍
പോലുള്ളൊരു ശരങ്ങളാല്‍ .

78
दर्शयामास चात्मानं समुद्रः सरितां पतिः |
समुद्रवचनाच्चैव नलं सेतुमकारयत् || ६५||
നദീപതി സമുദ്രം താന്‍
പ്രത്യക്ഷപ്പെട്ടിതപ്പോഴേ
നളന്‍ പാലവുമുണ്ടാക്കീ
സമുദ്രത്തിന്റെ വാക്കിനാല്‍.




ശ്ലോകം 79
മൂലം
थेन गथ्वा पुरीं लङ्कां
हथ्वा रावणं आहवे
राम : सीथामनुप्राप्य
...
परां व्रीडां उपागमत
പരിഭാഷ.
ലങ്കയില്‍പ്പോയി സുഗ്രീവ-
ന്നൊപ്പം,യുദ്ധത്തില്‍ രാവണം
കൊന്നൂ,സീതയെ നേടീട്ടു
നാണക്കെടാര്‍ന്നിതായവന്‍




ശ്ലോകം 80
മൂലം
थामुवाच तथो राम:
परुषं जनसंसदि
अमृष्यमाणा सा सीथा
...
विवेश ज्वलनम् सथी .
പരിഭാഷ.
ജനങ്ങള്‍ കാണ്കവേത്തന്നെ
രാമന്‍ ഭര്‍ത്സിച്ചു സീതയെ ,
പൊറുക്കാഞ്ഞത് വൈദേഹി
തീയില്‍ചാടീ പതിവ്രത.





81, 82, 83
ततोग्निवचनाद सीतां न्जात्वा विगतकल्मषां

कर्मणा तेन महता त्रैलोक्यं सचराचरम् |
...

सदेवर्षिगणं तुष्टं राघवस्य महात्मनः |

बभौ राम :संप्रहृष्ट पूजित :सर्वदेवतै :

अभिषिच्य च लङ्कायां राक्षसेन्द्रं विभीषणं

कृतकृत्यस्तदा रामो विज्वरः प्रमुमोद ह |

പരിഭാഷ.

"പാപമില്ലതതവള്‍ സീത"-

യെന്നറിഞ്ഞഗ്നിവാക്കിനാല്‍

ചരാചരയുതം മൂന്നു

ലോകവും തുഷ്ടിയാര്‍ന്നിതാ

മഹത്താകും സംഭവത്താല്‍

ദേവര്‍ഷി ഗണസംയുതം.

പ്രകാശിച്ചൂ രാമനപ്പോള്‍

സന്തുഷ്ടന്‍ ദേവപൂജിതന്‍.

ലങ്കക്കധിപനായ് വാഴ്ത്തീ

രാക്ഷസേന്ദ്ര വിഭീഷണം ,

ചെയ്യേണ്ടതെല്ലാം ചെയ്തിട്ട്

രാമന്‍ വിജ്വരഹൃഷ്ടനായ്.





85, देवताभ्यो वरं प्राप्य
समुत्धाप्य च वानरान
अयोध्यां प्रस्थितो राम :
पुष्पकेण सुहृद्वृत:
ദേവകള്‍ തന്‍ വരം കിട്ടി ,
... പുനര്‍ജീവിച്ചു വാനരര്‍;
അയോധ്യക്ക് പുറപ്പെട്ടൂ
തോഴാരോടൊത്ത് രാഘവന്‍ .
 



86, 87, 88
മൂലം
भरद्वाजाश्रमम् गत्वा राम :सत्यपराक्रम:|
भरतस्यान्तिके राम:हनुमन्तं वयसर्ज्जयद ||
पुनराक्यायिकां जल्प्पन सुग्रीवसहितस्तदा
पुष्पकं थत समारुह्य नन्दिग्रामं ययौ तदा ||
...
नन्दिग्रामे जटां हित्वा भ्रातृभिः सहितोऽनघः |
रामः सीतामनुप्राप्य राज्यं पुनरवाप्तवान् ||
പരിഭാഷ
സത്യവിക്രമനാം രാമന്‍ പോയീ ഭാരദ്വജാശ്രമം
ഭരതന്റെയടുത്തേക്ക് ഹനുമാനെയയച്ചു ഹാ.
സുഗ്രീവന്നോടോത്തിരുന്നു ചൊല്ലീ പല വിശേഷവും
പുഷ്പകത്തിങ്കലെറീട്ട് നന്ദിഗ്രാമം ഗമിച്ചവന്‍.
നന്ദിചൂ ശുദ്ധനാം രാമനമ്മമാരോട് ചേര്‍ന്നവന്‍
ജട മാറ്റീട്ട് വീണ്ടല്ലോ സീതയെ, രാജ്യവും തഥാ .

 

ശ്ലോകം 89
മൂലം
न पुत्रमरणं के चिद्द्रक्ष्यन्ति पुरुषाः क्व चित् |
नार्यश्चाविधवा नित्यं भविष्यन्ति पतिव्रताः ||
പരിഭാഷ.
...
മക്കള്‍ തന്‍ മരണം കാണ്മ-
തില്ലാ പൌരര്‍ക്കിടക്കഹോ
പതിവ്രതാ സ്ത്രീകളെല്ലാം
മംഗല്യം ചേര്‍ന്ന് വാണിതെ.





sloka 90
മൂലം
न वातजं भयं किं चिन्नाप्सु मज्जन्ति जन्तवः |
न चाग्रिजं भयं किं चिद्यथा कृतयुगे तथा ||
പരിഭാഷ.
...

കാറ്റില്‍ നിന്നു ഭയം വേണ്ടാ

വെള്ളത്തില്‍ വീഴ്വതില്ലൊരാള്‍

ഇല്ലാ തീപ്പേടിയും,കൃത-

യുഗത്തില്‍പ്പോലെ ,യാര്‍ക്കുമേ.







slokam 91


മൂലം


अश्वमेधशतैरिष्ट्वा तथा बहुसुवर्णकैः |
... गवां कोट्ययुतं दत्त्वा विद्वद्भ्यो विधिपूर्वकम् ||
പരിഭാഷ.

ഏറെ പൊന്‍ നാണയം പതി-
നായിരം കോടി ഗോക്കളും
വിദ്വാന്മാര്‍ക്ക് സമര്‍പ്പിച്ച്‌
ചെയ്തൂ നൂറശ്വമേധവും.





ശ്ലോകം 92,93
മൂലം

राजवंशाञ्शतगुणान्स्थापयिष्यति राघवः |
चातुर्वर्ण्यं च लोकेऽस्मिन्स्वे स्वे धर्मे नियोक्ष्यति ||
...

രാഘവന്‍ സ്ഥാപിക്കുമത്രേ

നൂറുമെന്മയെഴും കുലം

നാലു വര്‍ണത്തെയും സ്വന്തം

ധര്‍മ്മത്തില്‍ തന്നെ നിര്‍ത്ത്തിടും

दशवर्षसहस्राणि दशवर्षशतानि च |

रामो राज्यमुपासित्वा ब्रह्मलोकं गमिष्यति ||

പത്തായിരം പിന്നെ പത്തു

നൂറും കൊല്ലം ഭരിച്ചിടും

രാമന്‍ രാജ്യം, പിന്നെയോ ഹാ

ബ്രഹ്മ ലോകത്ത് പോയിടും.



ശ്ലോകം 94

इदं पवित्रं पापघ्नं पुण्यं वेदैश्च संमितम् |
यः पठेद्रामचरितं सर्वपापैः प्रमुच्यते ||

പവിത്രമിത് പാപത്തെ

മുടിക്കും വേദം ഒത്തത് ,

വായിക്കില്‍ രാമചരിതം

സര്‍വപാപം ഒഴിഞ്ഞിടും
95
एतदाख्यानमायुष्यं पठन्रामायणं नरः |
सपुत्रपौत्रः सगणः प्रेत्य स्वर्गे महीयते ||

ഈ ആഖ്യാനം അതായുഷ്യം

വായിക്കുന്ന മനുഷ്യനോ

പുത്ര പൌത്രര്‍,കൂട്ടക്കാരു-

മൊത്ത് സ്വര്‍ഗം ഗമിചിടും.



96
पठन्द्विजो वागृषभत्वमीयात्
स्यात्क्षत्रियो भूमिपतित्वमीयात् |
वणिग्जनः पण्यफलत्वमीयाज्
जनश्च शूद्रोऽपि महत्त्वमीयात् ||

വായിച്ചാല്‍ ബ്രാഹ്മണന്‍, വാക്കിന്നധിപനായിടും ,

ക്ഷത്രിയന്‍ ഇത് വായിച്ചാല്‍ ഭൂമിക്കധിപനായിടും ,

വൈശ്യന്മാര്‍ക്ക് പണം കൊയ്യാന്‍ ഒത്തിടും പിന്നെശൂദ്രനോ

വായിച്ചാലിത് നേടും വന്‍ മഹത്വം ശങ്ക വേണ്ടതില്‍.





ബാലകാണ്ഡം- സര്‍ഗ്ഗം 2
ശ്ലോകം ഒന്ന്



नारदस्य तु तद्वाक्यं श्रुत्वा वाक्यविशारदः |
पूजयामास धर्मात्मा सहशिष्यो महामुनिः || १||
പരിഭാഷ.
...
നാരദന്‍ ചൊന്നൊരാ വാക്യം
കേട്ട് ,വാക്കില്‍ മിടുക്കനായ്
ധര്‍മാത്മാവായുള്ള മുനി
പൂജിച്ചൂ ശിഷ്യരൊത്തഹോ (2 -1 )




ശ്ലോകം രണ്ട്
മൂലം
यथावत्पूजितस्तेन देवर्षिर्नारदस्तदा |
आपृष्ट्वैवाभ्यनुज्ञातः स जगाम विहायसं || २||
...
പരിഭാഷ.
പൂജിക്കപ്പെട്ടു വേണ്ടും പോല്‍ ,
അപ്പോള്‍ ദേവര്‍ഷി നാരദന്‍
വാല്‍മീകീസമ്മതം വാങ്ങി -
യുയര്‍ന്നൂ വാനവീഥിയില്‍.(2-2 )







sargam 2 slokam 3
മൂലം

स मुहूतं गते तस्मिन्देवलोकं मुनिस्तदा |
जगाम तमसातीरं जाह्नव्यास्त्वविदूरतः || ३||
...

പരിഭാഷ

പോയപ്പോള്‍ നാരദന്‍ ദേവ-

ലോകത്തേക്കാ മുനീശ്വരന്‍

ഗംഗയ്ക്കടുക്കെയുള്ളോരു

തമസാനദി പൂകിനാന്‍.(2 -3 )



slokam 3
स तु तीरं समासाद्य तमसाया महामुनिः |
शिष्यमाह स्थितं पार्श्वे दृष्ट्वा तीर्थमकर्दमम् |
താമസാനദി തീരത്തി-
ലെത്തിയിട്ടാ മഹാമുനി
ചളിയില്ലാത്ത നല്‍ത്തീര്‍ത്ഥം
കണ്ടു ശിഷ്യനൊടോതിനാന്‍ (2-3 )

മൂലം
अकर्दममिदं तीर्थं भरद्वाज निशामय |
रमणीयं प्रसन्नाम्बु सन्मनुष्यमनो यथा || ५||
പരിഭാഷ.
ചളിയില്ലാത്തോരീ തീര്‍ത്ഥം
...
ഭരദ്വാജ നീ കണ്ടിടൂ
വെള്ളം തെളിഞ്ഞ്,ചേലൊത്ത്
നല്ലവന്റുള്ള് പോലവേ.(2-4 )




ശ്ലോകം 5
മൂലം
न्यस्यतां कलशस्तात दीयतां वल्कलं मम |
इदमेवावगाहिष्ये तमसातीर्थमुत्तमम् || ६||
പരിഭാഷ.
...
കുടം വെയ്ക്കുക താഴെ നീ
കുഞ്ഞേ തരിക വല്‍ക്കലം
പുണ്യയാം തമസാ നദിയില്‍
ഇവിടെത്താന്‍ ഇറങ്ങിടാം
.






മൂലം

एवमुक्तो भरद्वाजो वाल्मीकेन महात्मना |
प्रायच्छत मुनेस्तस्य वल्कलं नियतो गुरोः || ७||
പരിഭാഷ
...
മഹാത്മാവായ വാല്മീകി -
യേവം ചൊല്ലിയ ശിഷ്യനാം
ഉള്ളുറച്ച ഭരദ്വാജന്‍
നല്‍കീ വല്ക്കലമപ്പോഴേ.(7 )






baalakandam randaam sarggam
മൂലം
स शिष्यहस्तादादाय वल्कलं नियतेन्द्रियः |
विचचार ह पश्यंस्तत्सर्वतो विपुलं वनम् || ८|
പരിഭാഷ.
...
ഇന്ദ്രിയം പാട്ടിലുള്ളോനാം
മുനി വാങ്ങിച്ചു വല്‍ക്കലം
ചുറ്റുപാടും പരന്നൊരു കാട്
കണ്ടിട്ടിതോര്‍ത്തു പോയ്‌.





ശ്ലോകം 9
മൂലം

तस्याभ्याशे तु मिथुनं चरन्तमनपायिनम् |
ददर्श भगवांस्तत्र क्रौञ्चयोश्चारुनिःस्वनम् || ९||
...
പരിഭാഷ.

പുഴയോരത്ത് തത്തുന്നോ-
രിണപ്പക്ഷികളെത്തദാ
ഭഗവാന്‍ കണ്ടു വാല്മീകി-
യാപത്തില്ലാത്ത മാതിരി.






ശ്ലോകം പത്ത്
മൂലം
तस्मात्तु मिथुनादेकं पुमांसं पापनिश्चयः |
जघान वैरनिलयो निषादस्तस्य पश्यतः || १०||
പരിഭാഷ.
...
ഇണക്കിളിയില്‍ ആണിന്നെ
കൊന്നൂ കണ്‍മുന്നില്‍ വെച്ചഹോ
ക്രൂരന്‍ പാപത്തീര്‍പ്പെടുത്തോന്‍
കാട്ടാളന്‍ പകയുള്ളവന്‍.



ശ്ലോകം 11 .
മൂലം
तं शोणितपरीताङ्गं चेष्टमानं महीतले |
भार्या तु निहतं दृष्ट्वा रुराव करुणां गिरम् || ११||

...
പരിഭാഷ.

ചോര ചിന്നിയവന്‍ മണ്ണില്‍

പിടഞ്ഞു വീണു ചത്തതും

കണ്ടിട്ടാ ഭാര്യ, പെണ്‍പക്ഷി

കരഞ്ഞൂ ദീന ദീനമായ്‌.

ശ്ലോകം 12

മൂലം

तथा तु तं द्विजं दृष्ट्वा निषादेन निपातितम् |
ऋषेर्धर्मात्मनस्तस्य कारुण्यं समपद्यत || १२||

പരിഭാഷ.

കാട്ടാളനെയ്തു വീഴിച്ച

കിളിയെക്കണ്ടു ധര്‍മ്മവാന്‍

മുനി തന്റെയകക്കാമ്പില്‍
ഉണ്ടായീ കരുണാ രസം.


 
 







  • ശ്ലോകം 14
    മൂലം
    ततः करुणवेदित्वादधर्मोऽयमिति द्विजः |
    निशाम्य रुदतीं क्रौञ्चीमिदं वचनमब्रवीत् || १३||
    പരിഭാഷ.
    ...
    കരയും പിടയെ കണ്ടു
    കനിവുള്‍ക്കാമ്പിലുള്ളവന്‍
    അധര്‍മമാണിതെന്നോര്‍ത്ത്
    പറഞ്ഞീ വാക്കിതാ ദ്വിജന്‍ .



  • slokam 15
    മൂലം
    मा निषाद प्रतिष्ठां त्वमगमः शाश्वतीं समाः |
    यत्क्रौञ्चमिथुनादेकमवधीः काममोहितम् || १४||
    പരിഭാഷ.
    ...
    കാട്ടാളാ നിത്യമാം വാഴ്ച
    നിനക്കുണ്ടാകയില്ലിനി.
    കാമ മോഹിതനാകുന്നോ-
    രാണിനെക്കൊല ചെയ്കയാല്‍.


    16


    तस्यैवं ब्रुवतश्चिन्ता बभूव हृदि वीक्षतः |
    शोकार्तेनास्य शकुनेः किमिदं व्याहृतं मया || १५||
    ഇങ്ങനേ ചൊല്ലിടും പോതി-
    ലവന്‍ കരളില്‍ ഓര്‍ക്കയായ്
    കിളി തന്‍ കദനം കണ്ടു
    വേദനിച്ചെന്ത് ചൊല്ലി ഞാന്‍?!

    slokam 17, 18

    चिन्तयन्स महाप्राज्ञश्चकार मतिमान्मतिम् |
    शिष्यं चैवाब्रवीद्वाक्यमिदं स मुनिपुङ्गवः || १६||

    ...
    മഹാമുനി മഹാപ്രാജ്ഞ-

    നവന്‍ ചിന്തിച്ചു ബുദ്ധിയാല്‍

    തീര്‍പ്പെടുത്തോതിയീവാക്യം

    ശിഷ്യനോടായവന്‍ തദാ

    पादबद्धोऽक्षरसमस्तन्त्रीलयसमन्वितः |
    शोकार्तस्य प्रवृत्तो मे श्लोको भवतु नान्यथा || १७||

    അക്ഷരം സമമായ്‌ പാദ-

    മാര്‍ന്നു വീണാലയത്തൊടും

    ശോകാര്‍ത്തനാം എനിക്കുണ്ടായ്

    ശ്ലോകമാണതു നിശ്ചയം.

    slokam 19
    शिष्यस्तु तस्य ब्रुवतो मुनेर्वाक्यमनुत्तमम् |
    प्रतिजग्राह संहृष्टस्तस्य तुष्टोऽभवद्गुरुः || १८||
    പറയും മുനി തന്‍ മേന്മ-
    യേറുമാ വാക്ക് ശിഷ്യനോ
    സന്തുഷ്ടനായിയുള്‍ക്കൊണ്ടു-
    വതില്‍ മോദിച്ചുവാ ഗുരു.


    ശ്ലോകം 20
    മൂലം
    सोऽभिषेकं ततः कृत्वा तीर्थे तस्मिन्यथाविधि |
    तमेव चिन्तयन्नर्थमुपावर्तत वै मुनिः || \
    പരിഭാഷ.
    ...
    ശ്ലോകം 20
    വേണ്ടും പോലെക്കുളിച്ചിട്ടാ -
    ത്തീര്‍ഥത്തിങ്കല്‍ മഹാമുനി
    അപ്പൊരുള്‍ താനോര്‍ത്തു കൊണ്ടു
    തിരിയേ യാത്രയായിതേ.


    भरद्वाजस्ततः शिष्यो विनीतः श्रुतवान्गुरोः |
    कलशं पूर्णमादाय पृष्ठतोऽनुजगाम ह || २०||
    പിന്നെശ്ശിഷ്യന്‍ ഭരദ്വാജന്‍
    എളിയോന്‍ വേദമുള്ളവന്‍
    നിറഞ്ഞ കുടമെടുത്തിട്ട്
    ഗുരുവിന്‍ പിന്പു പോയിനാന്‍




    slokam 22

    स प्रविश्याश्रमपदं शिष्येण सह धर्मवित् |
    उपविष्टः कथाश्चान्याश्चकार ध्यानमास्थितः || २१||

    ...
    ശിഷ്യനൊത്താശ്രമത്തിങ്കല്‍

    ചെന്നിട്ടാ മുനി ധാര്‍മികന്‍

    ഇരുന്നൂ പലതും ചൊല്ലീ -

    ട്ടൊടുവില്‍ ധ്യാനമാര്‍ന്നിതെ. .

    slokam 23

    आजगाम ततो ब्रह्मा लोककर्ता स्वयम्प्रभुः |
    चतुर्मुखो महातेजा द्रष्टुं तं मुनिपुङ्गवम् || २२||

    മുനിയേ കാണുവാന്‍ വന്നു-

    വപ്പോള്‍ ബ്രഹ്മാവ്‌ നാന്മുഖന്‍

    അതിതേജസ്വി ലോകങ്ങള്‍

    ചമച്ചോരു സ്വയം പ്രഭു.

    slokam 24

    वाल्मीकिरथ तं दृष्ट्वा सहसोत्थाय वाग्यतः |
    प्राञ्जलिः प्रयतो भूत्वा तस्थौ परमविस्मितः || २३||
    അവനെക്കണ്ടു വാല്മീകി
    വിസ്മയപ്പെട്ടിതേറ്റവും
    പെട്ടെന്നെഴുന്നേറ്റു നിന്നൂ
    കൈകള്‍ കൂപ്പീട്ടു മൌനമായ്



    sloka 25

    moolam

    पूजयामास तं देवं पाद्यार्घ्यासनवन्दनैः |
    ...
    प्रणम्य विधिवच्चैनं पृष्ट्वानामयमव्ययम् || २४||

    പരിഭാഷ.

    ആ ദേവന്‍ തന്നെ വന്ദിചൂ

    പാദ്യാര്‍ഘ്യങ്ങള്‍ കൊടുത്തുടന്‍

    വേണ്ടും പോലെ നമിച്ചിട്ടു

    ചോദിച്ചൂ നല്ലനാമയം.



    sloka 26

    മൂലം.
    अथोपविश्य भगवानासने परमार्चिते |

    ...
    वाल्मीकये महर्षये सन्दिदेशासनं ततः || २५||

    പരിഭാഷ

    ഏറെവന്ദിപ്പതായുള്ളോ-

    രാസനത്തിലിരുന്നുടന്‍

    ഭഗവാന്‍ നല്‍കി വാല്മീകി-

    മുനിക്കായോരിരിപ്പിടം.



    sloka 27

    moolam

    उपविष्टे तदा तस्मिन्साक्षाल्लोकपितामहे |
    तद्गतेनैव मनसा वाल्मीकिर्ध्यानमास्थितः || २६||

    paribhasha.

    ഇരുന്നപ്പോളാസനത്തില്‍

    സാക്ഷാല്‍ ലോകപിതാമാഹന്‍

    അതിനെതന്നെ ഓര്‍ത്തോര്‍ത്

    ധ്യാനത്തില്‍ വീണു മാമുനി .

    sloka 28

    moolam

    पापात्मना कृतं कष्टं वैरग्रहणबुद्धिना |
    यस्तादृशं चारुरवं क्रौञ्चं हन्यादकारणात् || २७||

    paribhaasha.
    കഷ്ടം പാപം വൈരമിവ-

    യുള്ളിലുള്ളോരു വേടനോ

    ഇത്രമേല്‍ ഭംഗിയായ്പ്പാടും

    ക്രൌഞ്ചത്തെക്കൊന്നകാരണം!


    മൂലം

    तद्गतेनैव मनसा वाल्मीकिर्ध्यानमास्थितः || २६||

    पापात्मना कृतं कष्टं वैरग्रहणबुद्धिना |
    ...
    यस्तादृशं चारुरवं क्रौञ्चं हन्यादकारणात् || २७||

    शोचन्नेव मुहुः क्रौञ्चीमुपश्लोकमिमं पुनः |
    जगावन्तर्गतमना भूत्वा शोकपरायणः || २८||

    तमुवाच ततो ब्रह्मा प्रहसन्मुनिपुङ्गवम् |
    श्लोक एव त्वया बद्धो नात्र कार्या विचारणा || २९||

    मच्छन्दादेव ते ब्रह्मन्प्रवृत्तेयं सरस्वती |
    रामस्य चरितं कृत्स्नं कुरु त्वमृषिसत्तम || ३०||

    धर्मात्मनो गुणवतो लोके रामस्य धीमतः |
    वृत्तं कथय धीरस्य यथा ते नारदाच्छ्रुतम् || ३१||

    रहस्यं च प्रकाशं च यद्वृत्तं तस्य धीमतः |
    रामस्य सह सौमित्रे राक्षसानां च सर्वशः || ३२||

    वैदेह्याश्चैव यद्वृत्तं प्रकाशं यदि वा रहः |
    तच्चाप्यविदितं सर्वं विदितं ते भविष्यति || ३३||

    न ते वागनृता काव्ये का चिदत्र भविष्यति |
    कुरु राम कथां पुण्यां श्लोकबद्धां मनोरमाम् || ३४||

    यावत्स्थास्यन्ति गिरयः सरितश्च महीतले |
    तावद्रामायणकथा लोकेषु प्रचरिष्यति || ३५||

    यावद्रामस्य च कथा त्वत्कृता प्रचरिष्यति |
    तावदूर्ध्वमधश्च त्वं मल्लोकेषु निवत्स्यसि || ३६||

    इत्युक्त्वा भगवान्ब्रह्मा तत्रैवान्तरधीयत |
    ततः सशिष्यो वाल्मीकिर्मुनिर्विस्मयमाययौ || ३७||

    तस्य शिष्यास्ततः सर्वे जगुः श्लोकमिमं पुनः |
    मुहुर्मुहुः प्रीयमाणाः प्राहुश्च भृशविस्मिताः || ३८||

    समाक्षरैश्चतुर्भिर्यः पादैर्गीतो महर्षिणा |
    सोऽनुव्याहरणाद्भूयः शोकः श्लोकत्वमागतः || ३९||

    तस्य बुद्धिरियं जाता वाल्मीकेर्भावितात्मनः |
    कृत्स्नं रामायणं काव्यमीदृशैः करवाण्यहम् || ४०||

    उदारवृत्तार्थपदैर्मनोरमैस्
    तदास्य रामस्य चकार कीर्तिमान् |
    समाक्षरैः श्लोकशतैर्यशस्विनो
    यशस्करं काव्यमुदारधीर्मुनिः || ४१||
    പരിഭാഷ.
    മനസ്സങ്ങോട്ടു താന്‍ ചെല്കെ
    ധ്യാനമാണ്ടിത് മാമുനി.
    "കഷ്ടം ,പാപാത്മാവ് വേടന്‍
    പകയുള്ളത്തിലുള്ളവന്‍
    ഹെതുവില്ലാതെ കൊന്നല്ലോ
    തെനോലിഗ്ഗാനകാരനാം
    ക്രൌഞ്ചത്തെ ,യത് താനോര്‍ത്തു
    ക്രൌഞ്ചിക്കായ് കേഴിടുന്നു ഞാന്‍.
    വീണ്ടും ധ്യാനസ്ഥനായ്ശോകം
    പൂണ്ടു വാല്മീകി മാമുനി.

    അപ്പോള്‍ പറഞ്ഞു ബ്രഹ്മാവ്‌
    ചിരിച്ചും കൊണ്ട്ട് മാമുനിം.
    "ശ്ലോകമത്രേ ചമച്ചു നീ
    വിചാരം വേണ്ടതില്‍ പരം.
    എന്നിഷ്ടം കൊണ്ടു താനത്രേ
    ഉണ്ടായ്‌ നാവില്‍ സരസ്വതി.
    രാമന്റെ ചരിതം മുഴുവന്‍
    ശ്ലോകത്തില്‍ ചെയ്ക മാമുനേ.
    ധര്മാത്മാവായ ഭഗവാന്‍
    ശ്രീമാന്‍ ലോകത്തില്‍ രാഘവന്‍. !
    അവന്റെ ധീര വൃത്താന്തം
    നാരദന്‍ ചൊല്ലിയില്ലയോ
    രഹസ്യം താന്‍ പരസ്യം താന്‍
    നടന്ന പടി ചൊല്ലുക

    ലക്ഷ്മണന്നൊത്ത രാമന്റെ,
    രാക്ഷസന്മാരുടെയുമേ
    വൈദേഹി തന്റെയും വൃത്തം
    ഒളിവായ് ,വെളിവായുമേ
    അജ്ഞാത ജ്ഞാതമായുള്ള -
    തേതും ചൊല്ലുക കാവ്യമായ്.
    ഒരിക്കലും നിന്റെ വാക്ക്
    നുണയാവില്ല മാമുനേ.
    പുണ്യമാകും മനോരമ്യം
    രാമന്റെ കഥ ചൊല്കെടോ.
    എത്ര കാലമിരുന്നീടും
    പുഴകള്‍ പര്‍വതങ്ങളും
    അത്രയും കാലമേ രാമാ-
    യണം നില്‍ക്കും പരന്നിടും.
    നീയുണ്ടാക്കിയൊരിക്കാവ്യം
    ഇരിക്കും വരെ മാമുനേ
    നീയെന്‍ ലോകങ്ങളില്‍ മീതെ-
    ത്താഴെയും വിഹരിക്കുമേ.

    ചൊല്ലിയേവം മറഞ്ഞൂ താന്‍
    അവിടെ തന്നെ നാന്‍മുഖന്‍
    അപ്പോള്‍ ശിഷ്യന്മാരോടൊത്ത
    മുനി വിസ്മയമാണ്ടു പോയ്‌.
    അപ്പോള്‍ പാടീ വീണ്ടുംവീണ്ടു -
    മേയാ ശ്ലോകം ശിഷ്യസമൂഹവും.
    വീണ്ടും വീണ്ടും പാടി നോക്കീ
    പ്രീതി വിസ്മയമാര്‍ന്നവര്‍.
    സമാക്ഷരങ്ങളായ് നാല്
    പാദങ്ങള്‍ ചേര്‍ന്ന മാതിരി
    മുനി പാടിയതാണല്ലോ
    ശോകം ശ്ലോകത്തിലായത്.!
    ഭാവി കാണും മുനിക്കപ്പോള്‍
    ഉദിച്ചു വൃത്തി യീവിധം
    "രാമായണം മുഴുക്കെ ഞാന്‍
    ഇങ്ങനേ താന്‍ ചമച്ചിടും. "